വി​മാ​ന​ത്താ​വ​ളം​വ​ഴി ക​ട​ത്തി​യ സ്വ​ർ​ണം 12 ത​വ​ണ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ എ​ത്തി​ച്ചു
Thursday, July 16, 2020 9:17 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം​വ​ഴി ക​ട​ത്തി​യ സ്വ​ർ​ണം 12 ത​വ​ണ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ എ​ത്തി​ച്ചെ​ന്നു പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന സ്വ​ർ​ണം സ​രി​ത്തോ സ്വ​പ്ന​യോ സ​ന്ദീ​പ് നാ​യ​രു​ടെ വ​ർ​ക്ഷോ​പ്പി​ൽ എ​ത്തി​ച്ചാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ഇ​തു​വ​രെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് 12 ത​വ​ണ സ്വ​ർ​ണം കോ​ണ്‍​സു​ലേ​റ്റി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കോ​ണ്‍​സു​ലേ​റ്റ് മു​ദ്ര​യു​ള്ള വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ ന​യ​ത​ന്ത്ര ബാ​ഗ് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കൂ. ഈ ​വാ​ഹ​നം കോ​ണ്‍​സു​ലേ​റ്റ് പ​രി​സ​ര​ത്ത് എ​ത്തി​ച്ചാ​ണ് 12 ത​വ​ണ ബാ​ഗ് ഇ​ട​പാ​ടു​കാ​ർ​ക്ക് കൈ​മാ​റി​യ​ത്.

ഒ​രു​ത​വ​ണ ക​ര​മ​ന​യി​ലെ ജിം​നേ​ഷ്യ​ത്തി​ൽ​വെ​ച്ചും സ്വ​ർ​ണം കൈ​മാ​റി​യ​താ​യി വി​വ​രം ല​ഭി​ച്ചു. യു​എ​ഇ​യു​ടെ വ്യാ​ജ​മു​ദ്ര​യും ന​യ​ത​ന്ത്ര ബാ​ഗേ​ജി​നു​ള്ള വ്യാ​ജ സ്റ്റി​ക്ക​റും ഉ​ണ്ടാ​ക്കി​യാ​ണ് ത​ങ്ങ​ൾ സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്നാ​ണു പ്ര​തി​ക​ൾ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നു വി​പ​രീ​ത​മാ​ണ് ഇ​പ്പോ​ഴ​ത്തെ മൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.