24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; ആ​ശ​ങ്ക​യോ​ടെ ലോ​കം
Thursday, July 16, 2020 8:07 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ്ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 71,000 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 40,000ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 32,000 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ്് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,36,81,783 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,86,136 ആ​യി ഉ​യ​ർ​ന്നു. 80,30,267 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 36,15,991, ബ്ര​സീ​ൽ- 19,70,909, ഇ​ന്ത്യ- 9,70,169, റ​ഷ്യ- 7,46,369, പെ​റു- 3,37,724, ചി​ലി- 3,21,205, മെ​ക്സി​ക്കോ- 3,11,486, ദ​ക്ഷി​ണാ​ഫ്രി​ക്ക- 3,11,049, സ്പെ​യി​ൻ- 3,04,574, ബ്രി​ട്ട​ൻ- 2,91,911.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 140,105, ബ്ര​സീ​ൽ- 75,523, ഇ​ന്ത്യ- 24,929, റ​ഷ്യ- 11,770, പെ​റു- 12,417, ചി​ലി- 7,186, മെ​ക്സി​ക്കോ- 36,327, ദ​ക്ഷി​ണാ​ഫ്രി​ക്ക- 4,453, സ്പെ​യി​ൻ- 28,413, ബ്രി​ട്ട​ൻ- 45,053.

ഇ​തി​നു പു​റ​മേ, മ​റ്റ് ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റാ​ൻ-2,64,561, പാ​ക്കി​സ്ഥാ​ൻ-2,55,769, ഇ​റ്റ​ലി-2,43,506, സൗ​ദി അ​റേ​ബ്യ-2,40,474, തു​ർ​ക്കി-2,15,940, ജ​ർ​മ​നി-2,01,252.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ബം​ഗ്ലാേ​ദേ​ശ്, ഫ്രാ​ൻ​സ്, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, കാ​ന​ഡ, ഖ​ത്ത​ർ എ​ന്നി​വ​യാ​ണ് അ​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.