പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ്; പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ല്ലാ മ​ന്ത്രി​മാ​ർ​ക്കും നി​ർ​ദേ​ശം
Thursday, July 16, 2020 6:06 AM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ടി. ​രാ​ജീ​ന്ദ​ർ സിം​ഗ് ബ​ജ്‌​വ​യ്ക്കു ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ല്ലാ മ​ന്ത്രി​മാ​രോ​ടും എം​എ​ൽ​എ​മാ​രോ​യും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രോ​ടും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മ​റ്റു ര​ണ്ടു മ​ന്ത്രി​മാ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​രാ​യി​രു​ന്നു. ഇ​വ​രു​ടെ ഫ​ലം വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.