സ്വ​ർ​ണ​ക്ക​ട​ത്ത്: ആ​രു തെ​റ്റു ചെ​യ്താ​ലും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും; മു​ഖ്യ​മ​ന്ത്രി
Wednesday, July 15, 2020 8:13 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രു തെ​റ്റു ചെ​യ്താ​ലും ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ശി​വ​ശ​ങ്ക​റി​നെ​തി​രേ​യു​ള്ള വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നു തു​റ​ന്നു മ​ന​സാ​ണ്. ഇ​തി​ലെ ശ​രി​യോ തെ​റ്റോ എ​ന്ന​ത് ചിഫ് സെക്രട്ടറിയുടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ. റി​പ്പോ​ർ​ട്ട് വ​ന്ന ശേ​ഷം ഇ​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മേ ന​ട​പ​ടി​യു​ണ്ടാ​കൂ​വെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു ശി​വ​ശ​ങ്ക​റി​നെ മാ​റ്റി​യ വി​ഷ​യം ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ അ​ജ​ൻ​ഡ​യാ​ണു ച​ർ​ച്ച ചെ​യ്ത​ത്. അ​ജ​ൻ​ഡ​യ്ക്കു പു​റ​ത്തു കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച കാ​ര്യ​മാ​ണു വി​ശ​ദ​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.