സ്പീ​ക്ക​റെ ന്യാ​യീ​ക​രി​ച്ചു മു​ഖ്യ​മ​ന്ത്രി; പ്ര​തി​പ​ക്ഷ​ത്തി​നു വി​ഷ​യ​ദാ​രി​ദ്യ്രം
Monday, July 13, 2020 9:46 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം വി​വാ​ദ​ങ്ങ​ളി​ൽ പെ​ടു​ത്തേ​ണ്ട​യാ​ള​ല്ല സ്പീ​ക്ക​ർ എ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ​ത്തി​നു വി​ഷ​യ​ദാ​രി​ദ്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് സ്പീ​ക്ക​ർ​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ത്തി​ൽ ഇ​വ​ർ പെ​ടാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​ന്ന് ആ​ർ​ക്കെ​ങ്കി​ലും അ​റി​യാ​മാ​യി​രു​ന്നോ? മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

സ്പീ​ക്ക​ർ​ക്കെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു വ​രു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു സ​ർ​ക്കാ​രി​നെ എ​തി​ർ​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​രു​ടെ നീ​ക്ക​ങ്ങ​ളെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.