താ​ൻ ആ​രോ​ഗ്യ​വ​തി​യാ​ണ്; കിം​വ​ദ​ന്തി​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഹേ​മ മാ​ലി​നി
Sunday, July 12, 2020 10:18 PM IST
ന്യൂ​ഡ​ൽ​ഹി: താ​ൻ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ച​ല​ച്ചി​ത്ര താ​ര​വും എം​പി​യു​മാ​യ ഹേ​മ മാ​ലി​നി. അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​ക് ബ​ച്ച​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഹേ​മ മാ​ലി​നി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് താ​രം രം​ഗ​ത്തെ​ത്തി​യ​ത്.

കൃ​ഷ്ണ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ താ​ൻ ആ​രോ​ഗ്യ​വ​തി​യാ​യി ഇ​രി​ക്കു​ന്നു. ആ​രോ​ധ​ക​രു​ടെ സ്നേ​ഹ​ത്തി​ന് ന​ന്ദി​യെ​ന്നും അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹേ​മ മാ​ലി​നി​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​നെ​തി​രെ മ​ക​ൾ ഇ​ഷാ ഡി​യോ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്ക​രു​ത് എ​ന്നു​മാ​ണ് ഇ​ഷ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.