തീ​ര​ദേ​ശ തീ​വ്ര ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ
Sunday, July 12, 2020 8:18 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​വ്ര ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ജൂ​ലൈ​ 23 വ​രെ​യാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ മാ​ണി​ക്യ​വി​ളാ​കം, പൂ​ന്തു​റ, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ൾ, കൊ​ല്ല​ത്തെ ച​വ​റ, പ​ന്മ​ന ആ​ല​പ്പു​ഴ​യി​ലെ പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ർ​ത്ത​ല സൗ​ത്ത്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, ആ​റാ​ട്ടു​പു​ഴ എ​റ​ണാ​കു​ള​ത്ത് ചെ​ല്ലാ​നം, മ​ല​പ്പു​റ​ത്ത് വെ​ളി​യം​കോ​ട്, പെ​രു​മ്പ​ട​പ്പ, പൊ​ന്നാ​നി മു​നി​സി​പ്പാ​ലി​റ്റി, താ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി എ​ന്നീ തീ​ര മേ​ഖ​ല​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം. ഇ​തി​ൽ ചി​ല​യി​ട​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തീ​ര മേ​ഖ​ല​ക​ളി​ലെ തീ​വ്ര ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഉ​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് കി​ലോ അ​രി സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നും രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ വി​ൽ​പ്പ​ന ന​ട​ത്താ​നും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.

പാ​ൽ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ അ​ഞ്ച് മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. രാ​ത്രി ഏ​ഴ് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ത​ര​ണം നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യ​ല്ലാ​തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലേ​ക്കോ പു​റ​ത്തേ​ക്കോ ഉ​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.