തി​രു​വ​ന​ന്ത​പു​ര​ത്ത് 69 പേ​ർ​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം അ​റി​യാ​ത്ത 11 കേ​സു​ക​ൾ
Saturday, July 11, 2020 7:25 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ചത് 69 പേ​ർ​ക്ക്. ഇ​തി​ൽ 46 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ജി​ല്ല​യി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത 11 കേ​സു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ഒ​ൻ​പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 45 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 18,828 പേ​ർ വീ​ടു​ക​ളി​ലും 1901 പേ​ർ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

പൂ​ന്തു​റ​യി​ൽ 1366 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. പൂന്തുറയിൽ 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ ഒരുക്കാനും തീരുമാനമായി. സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​ൻ നോ​ട്ടീ​സ് വി​ത​ര​ണം, മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് തു​ട​ങ്ങി​യ​വ ജില്ലയിൽ ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.