സ്വ​ര്‍​ണ​ക്ക​ട​ത്ത്: സ​രി​ത്ത് ഒ​ന്നാം പ്ര​തി, സ്വ​പ്ന ര​ണ്ടാം പ്ര​തി; എ​ൻ​ഐ​എ യു​എ​പി​എ ചു​മ​ത്തി
Friday, July 10, 2020 5:05 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ൻ കോ​ണ്‍​സു​ലേ​റ്റ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന സ​രി​ത് കു​മാ​റും സ്വ​പ്ന സു​രേ​ഷും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) എ​ഫ്ഐ​ആ​റി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൊ​ച്ചി സ്വ​ദേ​ശി​യാ​യ, ഇ​പ്പോ​ൾ വി​ദേ​ശ​ത്തു​ള്ള ഫൈ​സ​ൽ ഫ​രീ​ദാ​ണ് കേ​സി​ലെ മൂ​ന്നാം പ്ര​തി. സ്വ​പ്ന സു​രേ​ഷി​ന്‍റെ ബി​നാ​മി​യാ​യി സം​ശ​യി​ക്ക​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ന്ദീ​പ് നാ​യ​ർ കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ്. ക​ലൂ​രി​ലു​ള്ള എ​ൻ​ഐ​എ കോ​ട​തി​യി​ലാ​ണ് നി​ല​വി​ൽ എ​ൻ​ഐ​എ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​പി​എ​യി​ലെ 16,17, 18 വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണി​ത്. ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കേ​സാ​ണി​തെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കു​ന്നു. ഫൈ​സ​ലി​നു വേ​ണ്ടി​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് സ​രി​ത്ത് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ളം വ​ഴി ആ​റ് മാ​സ​ത്തി​ന​കം വ​ന്ന​ത് എ​ട്ട് ന​യ​ത​ന്ത്ര​ബാ​ഗു​ക​ളാ​ണെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ള്ള​ക്ക​ട​ത്തും ക​സ്റ്റം​സ് ന​ട​പ​ടി​ക​ളും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ല്ലാം ക​സ്റ്റം​സ് ത​ന്നെ​യാ​കും അ​ന്വേ​ഷി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.