ഷാ​ര്‍​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി അ​ന്ത​രി​ച്ചു; മൂ​ന്നു​ ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം
Friday, July 10, 2020 2:29 AM IST
ഷാ​ര്‍​ജ: ഷാ​ര്‍​ജ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഉ​പ ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് അ​ഹ​മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച ല​ണ്ട​നി​ലാ​യി​രു​ന്നു അ​ന്ത്യം. ഷാ​ർ​ജ മീ​ഡി​യാ ഓ​ഫീ​സ് ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന​യി​റ​ക്കി.

യു​എ​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഉ​പ ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് ഷാ​ര്‍​ജ​യി​ല്‍ മൂ​ന്നു​ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ല​ണ്ട​നി​ൽ നി​ന്ന് മൃ​ത​ദേ​ഹം ഷാ​ര്‍​ജ​യി​ല്‍ എ​ത്തു​ന്ന​ത് മു​ത​ലാ​യി​രി​ക്കും ദുഃ​ഖാ​ച​ര​ണം.

ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.