തി​രു​വ​ന​ന്ത​പു​ര​ത്ത് 21,526 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, July 9, 2020 7:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​തി രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് 21,526 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തി​ൽ 19,199 പേ​ർ വീ​ടു​ക​ളി​ലും 373 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,954 കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ഇ​ന്ന് ജി​ല്ല​യി​ൽ പു​തു​താ​യി 679 പേ​ർ നിരീക്ഷണത്തിലാക്കിയത്. അതേസമയം 354 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കിയിട്ടുണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 78 പേ​രെയാണ് പ്ര​വേ​ശി​പ്പി​ച്ചത്.

മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ത​ല​സ്ഥാ​ന​ത്ത് 213 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 190 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 95 പേ​രി​ൽ 88 പേ​രും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.