ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്; മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍
Thursday, July 9, 2020 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത​യു​ടെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്. തി​രു​വ​ന​ന്ത​പു​രം വേ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത​യെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

രോ​ഗം ബാ​ധി​ച്ച ഡ്രൈ​വ​ർ ഈ ​മാ​സം നാ​ലു വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ മ​ന്ത്രി​യും ഡി​ജി​പി​യും അ​ട​ക്ക​മു​ള്ള​വ​ർ ഡ്രൈ​വ​റു​ടെ സെ​ക്ക​ൻ​ഡ​റി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.