കു​ട്ടി​ക​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്; പ​ച്ച​ക്ക​റി​യെ​ടു​ക്കാ​ൻ പാ​സ്
Thursday, July 9, 2020 4:23 PM IST
കാ​സ​ർ​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പ​ച്ച​ക്ക​റി​യെ​ടു​ക്കാ​ൻ ദി​വ​സ​വും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രും ഉ​ൾ​പ്പെ​ട്ട​തി​ന​നെ തു​ട​ർ​ന്നാ​ണു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

ഏ​തെ​ല്ലാം വാ​ഹ​ന​ങ്ങ​ളാ​ണു പ​ച്ച​ക്ക​റി​യെ​ടു​ക്കാ​ൻ മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി അ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് (ഡ്രൈ​വ​ർ, ക്ലീ​ന​ർ) പ്ര​ത്യേ​ക പാ​സ് അ​നു​വ​ദി​ക്കും. ആ​ർ​ടി​ഒ ആ​ണ് പാ​സ് അ​നു​വ​ദി​ക്കു​ക. പാ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കി​ല്ല.

ഇ​ങ്ങ​നെ പാ​സ് ല​ഭി​ച്ചു മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ജി​ല്ല​യി​ലെ പി​എ​ച്ച്സി​ക​ളി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ഈ ​തി​രു​മാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.

അ​തി​ർ​ത്തി​ക​ളി​ലെ പി​എ​ച്ച്സി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധം

ജി​ല്ല​യി​ലെ അ​തി​ർ​ത്തി​ക​ളി​ലെ പി​എ​ച്ച്സി​ക​ളി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ണ​ത്തൂ​ർ പോ​ലു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പി​എ​ച്ച്സി​ക​ളി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധ​മാ​യും ക​രു​ത​ണം. കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് ചി​കി​ത്സ അ​നു​വ​ദി​ക്കി​ല്ല.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് ജൂ​ലൈ 31 വ​രെ പാ​സ് അ​നു​വ​ദി​ക്കി​ല്ല

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​തി​യ​താ​യി ജൂ​ലൈ 31 വ​രെ പാ​സ് അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ൽ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ക. 65 വ​യ​സി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​ർ, 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല

പ്രാ​യ​മാ​യ​വ​രി​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പൊ​തു ഗ​ത​താ​ഗ​തം സം​വി​ധാ​ന​മാ​യ ക​ഐ​സ്ആ​ർ​ടി​സി, ്രെ​പെ​വ​റ്റ് ബ​സു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ​യും ക​യ​റ്റാ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ കോ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 10 പേ​രി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ക്ക​രു​ത്. സു​ഭി​ക്ഷ കേ​ര​ളം പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ൽ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ജൂ​ലൈ 31 വ​രെ ഒ​ഴി​വാ​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ത​ട​യാ​നാ​ണി​ത്.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പാ​ടി​ല്ല

ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 31 വ​രെ അ​നു​വ​ദി​ക്കി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക്ല​ബ്ബു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന ക്ല​ബു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് പു​റ​മേ റ​വ​ന്യു ഫോ​റ​സ്റ്റ്, ആ​ർ​ടി​ഒ, എ​ക്സൈ​സ് ഉ​ദ്യ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് താ​ത്കാ​ലി​ക റേ​ഷ​ൻ​ക​ട ആ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ സെ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും

വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും.​ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന മാ​ഷ് പ​ദ്ധ​തി​യി​ലെ ധ്യാ​പ​ക​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.