രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,897 കോ​വി​ഡ് രോ​ഗി​ക​ൾ
Thursday, July 9, 2020 10:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 24,897 പേ​ര്‍​ക്ക്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,67,296 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 487 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 21,129 ആ​യി ഉയർന്നു. 2,69,789 പേ​ര്‍ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 4,76,978 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

കോ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,23,724 ആ​യി. 9,448 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. മും​ബൈ​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,22,350 ആ​യി. 1,700 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 1,04,864 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 3,213 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. 78,199 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.