യുപിയിൽ തോക്കെടുത്ത് പോലീസ്; വികാസ് ദുബെയുടെ കൂട്ടാളികളെ വെടിവച്ചു കൊന്നു
Thursday, July 9, 2020 9:15 AM IST
കാ​ൺ​പു​ർ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ ര​ണ്ടു കൂ​ട്ടാ​ളി​ക​ളെ ഉത്തർപ്രദേശ് പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. പ്ര​ഭാ​ത് മി​ശ്ര, ബ​ഹു​വ ദു​ബെ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ല്‍ വി​കാ​സ് ദു​ബെ​യു​ണ്ടെ​ന്ന് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നു​മാ​ണ് പ്ര​ഭാ​തി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​യി​ല്‍ നി​ന്നും പി​സ്റ്റ​ള്‍ ത​ട്ടി​യെ​ടു​ത്ത പ്ര​ഭാ​ത് ഇ​വ​ര്‍​ക്കു നേ​രെ വെ​ടി​വ​ച്ചു ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ഭാ​തി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ സ്വി​ഫ്റ്റ്കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​ഹു​വ ദു​ബെ​യെ​യും മൂ​ന്നു​പേ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞ​ത്. പോ​ലീ​സി​നു നേ​ര്‍​ക്ക് ഇ​വ​ര്‍ വെ​ടി​വ​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ബ​ഹു​വ​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഒ​രു പി​സ്റ്റ​ളും ഒ​രു ഡ​ബി​ള്‍ ബാ​ര​ല്‍ ഗ​ണ്ണും നി​ര​വ​ധി വെ​ടി​യുണ്ട​ക​ളും പോ​ലീ​സ് ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ര്‍ ര​ക്ഷ​പെ​ട്ടു.

അ​തേ​സ​മ​യം, വി​കാ​സ് ദു​ബെ​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മം പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ട്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.