വി​കാ​സ് ദു​ബെ​യ്ക്ക് വി​വ​രം ചോ​ർ​ത്തി ന​ൽ​കി​യ പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ
Wednesday, July 8, 2020 8:59 PM IST
ല​ക്നോ: യു​പി​യി​ൽ‌ എ​ട്ടു പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യ്ക്ക് റെ​യ്ഡ് വി​വ​രം ചോ​ർ​ത്തി ന​ൽ​കി​യ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ചൗ​ബൈ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ വ​നി​യ് തി​വാ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളെ നേ​ര​ത്തെ സ​സ്പെ​ൻ‌​ഡ് ചെ​യ്തി​രു​ന്നു. ചൗ​ബൈ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് വി​കാ​സ് ദു​ബൈ​യു​ടെ ഗ്രാ​മം. തി​വാ​രി​ക്കെ​തി​രെ നി​ര​വ​ധി തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി കാ​ൺപുർ പോ​ലീ​സ് മേ​ധാ​വി ദി​നേ​ശ് കു​മാ​ർ പ​റ​ഞ്ഞു.

ധാ​രാ​ളം തെ​ളി​വു​ക​ൾ ല​ഭി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. ആ​രെ​ങ്കി​ലും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യോ ജോ​ലി ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യോ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യോ ചെ​യ്താ​ൽ, അ​ത് ഒ​രു സ​ഹ പോ​ലീ​സു​കാ​ര​നാ​ണെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കും- ദി​നേ​ശ് കു​മാ​ർ പ​റ​ഞ്ഞു. ഈ ​സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ ശ​ർ​മ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ചൗ​ബൈ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 68 പോ​ലീ​സു​കാ​രെ​യും റി​സ​ർ​വ് പോ​ലീ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ബി​ജെ​പി നേ​താ​വും മു​ൻ യു​പി മ​ന്ത്രി​യു​മാ​യ സ​ന്തോ​ഷ് ശു​ക്ല​യെ 2001 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ. ഇ​തി നു​പു​റ​മേ അ​റു​പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളും ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.