സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മി​ല്ല: ത​രൂ​ർ
Tuesday, July 7, 2020 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​രു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര് എം​പി‍. കോ​ൺ​സു​ലേ​റ്റി​ൽ ത​ന്‍റെ ശി​പാ​ർ​ശ​യി​ൽ ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ത​രൂ​ർ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. കു​റ്റാ​രോ​പി​ത​രെ താ​ൻ ക​ണ്ടി​ട്ടി​ല്ല. ത​നി​ക്ക് അ​വ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ള​വ് പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ത​ന്നെ ക​രി​വാ​രി​തേ​ക്കാ​നു​ള്ള ശ്ര​മ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. അ​ധി​കാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ താ​നും ഓ​ഫീ​സും അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കും. വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.