ചൈ​ന പി​ൻ​വാ​ങ്ങു​ന്നു; ഗാ​ൽ​വാ​നി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടി​റ​ങ്ങി
Monday, July 6, 2020 2:02 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സം​ഘ​ർ​ഷം നി​ല​നി​ന്ന ല​ഡാ​ക്കി​ലെ ഗാ​ൽ​വാ​നി​ൽ​നി​ന്ന് ചൈ​ന പി​ൻ​വാ​ങ്ങു​ന്നു. ഗാ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം ചൈ​നീ​സ് സൈ​ന്യം പി​ന്നോ​ട്ടി​റ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഘ​ർ​ഷ മേ​ഘ​ല​യി​ൽ​നി​ന്ന് ഇ​ന്ത്യ​യും പി​ൻ​വാ​ങ്ങി​യി​ട്ടു​ണ്ട്.

ഇ​രു സൈ​ന്യ​വും സ്വ​യം പി​ന്നോ​ട്ടി​റ​ങ്ങി പ്ര​ദേ​ശ​ത്ത് ബ​ഫ​ർ​സോ​ൺ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ത്മാ​ർ​ഥ ശ്ര​മ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

ഗ​ല്‍​വാ​ന്‍ താ​ഴ്‌​വ​ര, ഹോ​ട്ട് സ്പ്രിം​ഗ്സ്, ഗോ​ഗ്ര എ​ന്നീ പ​ട്രോ​ളിം​ഗ് പോ​യ​ന്‍റു​ക​ളി​ല്‍ നി​ന്നാ​ണ് സേ​ന പി​ന്മാ​റി​യ​ത്. ഇ​വി​ട​ത്തെ താ​ത്കാ​ലി​ക നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി​യ​താ​യാ​ണ് വി​വ​രം. .ല​ഡാ​ക്കി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ ക​മാ​ന്‍​ഡ​ര്‍ ത​ല​ത്തി​ല്‍ ന​ട​ന്ന മൂ​ന്നാം​ഘ​ട്ട ച​ര്‍​ച്ച​യു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് സേ​നാ പി​ന്മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.