കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ ന​ഗ​ര​ത്തി​ൽ; ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു
Monday, July 6, 2020 1:12 PM IST
പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ ക്വാ​റന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ ന​ഗ​ര​ത്തി​ലി​റ​ങ്ങി ന​ട​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ത്ത​നം​തി​ട്ട​യി​ലെ സെ​ന്‍റ്പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് ദി​വ​സം മു​ൻ​പ് ദൂ​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ ആ​ളാ​ണ് ക്വാ​റന്‍റൈ​​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ൾ ന​ഗ​ര​പ്ര​ദേ​ശ​ത്ത് വ​ന്ന​പ്പോ​ൾ മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ലാ​യി​രു​ന്നി​ല്ല ധ​രി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് ഇ​ക്കാ​ര്യം തി​ര​ക്കി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ​താ​ണെ​ന്നും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളോ​ട് ആം​ബു​ല​ൻ​സി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല. ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റാ​ൻ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കു​ത​റി​യോ​ടി. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ബ​ല​മാ​യി കീ​ഴ്‌പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ സ​ഞ്ചാ​ര​പാ​ത വ്യ​ക്ത​മ​ല്ല. വീ​ട്ടി​ൽ നി​ന്നും വ​ഴ​ക്കി​ട്ടാ​ണ് ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.