റ​യ​ലു​മാ​യു​ള്ള പോ​യി​ന്‍റ് അ​ക​ലം കു​റ​ച്ച് ബാ​ഴ്സ
Monday, July 6, 2020 9:02 AM IST
ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ കി​രീ​ട പോ​രാ​ട്ട​ത്തി​ൽ പി​ന്നി​ൽ​പ്പോ​യ ബാ​ഴ്സ​ലോ​ണ റ​യ​ലു​മാ​യു​ള്ള പോ​യി​ന്‍റ് അ​ക​ലം കു​റ​ച്ചു. വി​യ്യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ബാ​ഴ്സ കി​രീ​ട പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ബാ​ഴ്സ​യ്ക്കാ​യി സു​വാ​ര​സ്, ഗ്രീ​സ്മാ​ൻ, ഫാ​റ്റി എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​യ്യാ​റ​യ​ൽ ഡി​ഫ​ൻ​ഡ​ർ പൗ ​ടോ​റ​സി​ന്‍റെ ഓ​ൺ‌ ഗോ​ളാ​യി​രു​ന്നു മ​റ്റൊ​ന്ന്. മൊ​റേ​നോ വി​യ്യാ​റ​യ​ലി​ന്‍റെ ഏ​ക ഗോ​ൾ നേ​ടി. ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ബാ​ഴ്സ മു​ന്നി​ലെ​ത്തി. പൗ ​ടോ​റ​സാ​ണ് ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. 10 മി​നി​റ്റി​നു​ള്ളി​ൽ മൊ​റേ​നോ​യി​ലൂ​ടെ വി​യ്യാ​റ​യ​ൽ ബാ​ഴ്സ​യെ ഞെ​ട്ടി​ച്ചു.

എ​ന്നാ​ൽ മെ​സി​യു​ടെ സൂ​പ്പ​ർ ക്രോ​സി​ൽ ആ​റു മി​നി​റ്റി​നു​ള്ളി​ൽ ബാ​ഴ്സ​യ്ക്കാ​യി സു​വാ​ര​സ് ലീ​ഡ് നേ​ടി. 45ാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​ൻ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം കൗ​മാ​ര​താ​രം ഫാ​റ്റി ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ റ​യ​ലി​നേ​ക്കാ​ൾ നാ​ല് പോ​യി​ന്‍റ് പി​ന്നി​ലാ​ണ് ബാ​ഴ്സ. ലീ​ഗി​ൽ ശേ​ഷി​ക്കു​ന്ന നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ തോ​ൽ​വി റ​യ​ലി​ന് സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ബാ​ഴ്സ​യ്ക്കു കി​രീ​ട പ്ര​തീ​ക്ഷ​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.