അ​തി​ർ​ത്തി സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Sunday, July 5, 2020 2:16 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ക​ഴി​ഞ്ഞ​ദി​വ​സം ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ 15ന് 20 ​ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ അ​തി​ർ​ത്തി​സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഡാ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ചൈ​ന​യ്ക്ക് ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് മോ​ദി ചെ​യ്ത​ത്. നി​മു​വി​ൽ സൈ​ന​ക​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.