കോ​വി​ഡ് രോ​ഗി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി; ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, July 5, 2020 1:10 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗി സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​റും എ​ട്ട് യാ​ത്ര​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​രി​ശോ​ധ​ന ഫ​ലം വ​രും മു​ൻ​പേ പു​റ​ത്തി​റ​ങ്ങി ബ​സി​ൽ യാ​ത്ര ചെ​യ്ത​ത്.

നി​രി​ക്ഷ​ണം ലം​ഘി​ച്ച് ഇ​യാ​ൾ ശനിയാഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​ല​ക്കാ​ട് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ബൈ​ക്കി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ഴി​ക്കോ​ട്ടു​ള്ള ചെ​രി​പ്പു ക​ട​യി​ൽ ബൈ​ക്ക് വ​ച്ച ശേ​ഷം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ണ്ണൂ​രേ​ക്കു യാ​ത്ര​തി​രി​ച്ചു.

ബ​സ് കൊ​യി​ലാ​ണ്ടി​യി​ൽ എ​ത്തു​മ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ക​ണ്ണൂ​രി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബസിലെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.