ത​മി​ഴ്നാ​ട്ടി​ലെ ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റി
Sunday, July 5, 2020 5:43 AM IST
തൂ​ത്തു​ക്കു​ടി: സാ​ത്താ​ൻ​കു​ള​ത്ത് അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റി. തൂ​ത്തു​ക്കു​ടി ജ​യി​ലി​ൽ​നി​ന്നും മ​ധു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കാ​ണ് അ​ഞ്ച് പ്ര​തി​ക​ളെ​യും മാ​റ്റി​യ​ത്.

തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ​ങ്ക​ർ പ​റ​ഞ്ഞി​രു​ന്നു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​തെ മൊ​ബൈ​ൽ ക​ട തു​റ​ന്നു​വ​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ജ​യ​രാ​ജി​നെ​യും ബെ​നി​ക്സി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.