ക​ർ​ണാ​ട​ക​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ്
Saturday, July 4, 2020 2:27 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ 32 കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 14 പേ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 80 വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ൽ‌ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

7.60 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജൂ​ൺ 25 മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ ന​ട​ന്ന പ​രീ​ക്ഷ എ​ഴു​തി​യ​ത്. 14,745 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യി​ല്ല. 3,911 കു​ട്ടി​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യ​തി​നാ​ൽ പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല. അ​സു​ഖം ബാ​ധി​ച്ച​തി​നാ​ൽ 863 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

ക​ഴി​ഞ്ഞാ​ഴ്ച ഹ​സ​നി​ൽ നി​ന്നു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ജൂ​ൺ 25ന് ​ഒ​രു വി​ദ്യാ​ർ​ഥി പ​രീ​ക്ഷ എ​ഴു​തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പ​രീ​ക്ഷ എ​ഴു​തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ കു​ട്ടി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന ഫ​ലം വ​രു​ക​യും ചെ​യ്തു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കാ​നി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​ത്. പ​രീ​ക്ഷാ ഹാ​ളി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​ത്യേ​ക മു​റി​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.