കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി നി​ശാ പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും; കേ​സെ​ടു​ത്തു
Saturday, July 4, 2020 12:34 PM IST
ശാ​ന്ത​ൻ​പാ​റ: കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി നി​ശാ പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും. ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണ് മു​ന്നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത നി​ശാ പാ​ർ​ട്ടി അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റി​സോ​ർ​ട്ട് ഉ​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​മാ​സം 28നാ​ണ് റി​സോ​ർ​ട്ടി​ൽ നി​ശാ പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ച​ത്.

ആ​റു മ​ണി​ക്കൂ​റോ​ളം പ​രി​പാ​ടി നീ​ണ്ടു​നി​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബെ​ല്ലി ഡാ​ൻ​സി​നാ​യി എ​ത്തി​ച്ച ന​ർ​ത്ത​കി​യെ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് വി​വ​രം. പ​രി​പാ​ടി​യി​ൽ മ​ദ്യ​വും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

നി​ശാ പാ​ർ​ട്ടി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.