ഷം​ന കേ​സ്: മൊ​ഴി ന​ൽ​കാ​ൻ പോ​ലീ​സ് സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് പ്ര​തി​യു​ടെ ഭാ​ര്യ
Saturday, July 4, 2020 12:42 PM IST
കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് എ​തി​രെ മൊ​ഴി ന​ൽ​കാ​ൻ പോ​ലീ​സ് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നാ​യി ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ സോ​ഫി​യ. പ്ര​തി​ക​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​സി​ൽ പ്ര​തി ചേ​ർ​ക്കു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ല്‍ പോ​ലീ​സ് പ്ര​തി​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. ഇ​വ​രോ​ട് തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​മ്പി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.