കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 919 പേ​ർ​ക്ക് കോ​വി​ഡ്; ഒരു മരണം
Friday, July 3, 2020 1:05 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 47,859 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 549 പേ​ർ കു​വൈ​ത്തി​ക​ളും 370 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 355 ആ​യി.

വ്യാ​ഴാ​ഴ്ച 675 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 38,390 ആ​യി. 9110 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 142 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.