ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത്
Sunday, May 31, 2020 5:36 PM IST
മും​ബൈ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്. മഹാരാഷ്ട്ര, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത് ന​മ​സ്തേ ട്രം​പ് മൂ​ല​മാ​ണ്. ട്രം​പി​നൊ​പ്പം വ​ന്ന ചി​ല പ്ര​തി​നി​ധി​ക​ൾ ഡ​ൽ​ഹി​യും മും​ബൈ​യും സ​ന്ദ​ർ​ശി​ച്ച​ത് വ്യാ​പ​ന​ത്തി​ന് ശ​ക്തി കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്നോ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തും വീ​ഴ്ച​യാ​യി. ഇ​പ്പോ​ൾ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം എ​ടു​ത്തു ക​ള​യാ​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ട്രം​പി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​മാ​ണ് ഗു​ജ​റാ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം നി​ഷേ​ധി​ക്കാ​നാ​വി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മോ​ദി​യും ട്രം​പും ഉ​ൾ​പ്പെ​ട്ട റോ​ഡ് ഷോ ​കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്. ശേ​ഷം മോ​ട്ടേ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചി​രു​ന്നു. കോ​വി​ഡി​നെ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​ലും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും റാ​വ​ത്ത് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.