100 ക​ട​ന്ന് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ; പു​തു​താ​യി 22 ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ
Friday, May 29, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തു​താ​യി 22 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 101 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 62 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ 23 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പാ​ല​ക്കാ​ട് 14, ക​ണ്ണൂ​ർ ഏ​ഴ്, തൃ​ശൂ​ർ ആ​റ്, പ​ത്ത​നം​തി​ട്ട ആ​റ്, മ​ല​പ്പു​റം അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം അ​ഞ്ച്, കാ​സ​ർ​ഗോ​ഡ് നാ​ല്, എ​റ​ണാ​കു​ളം നാ​ല്, ആ​ല​പ്പു​ഴ മൂ​ന്ന്, വ​യ​നാ​ട് ര​ണ്ട്, കൊ​ല്ലം ര​ണ്ട്, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ. പ​ത്ത് പേ​ർ​ക്കാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. വ​യ​നാ​ട് അ​ഞ്ചു പേ​രും കോ​ഴി​ക്കോ​ട് ര​ണ്ട്, ക​ണ്ണൂ​ർ മ​ല​പ്പു​റം കാ​സ​ർ​ഗോ​ഡ് ഒ​ന്ന് വീ​തം.

ത​മി​ഴ്നാ​ട് 10, മ​ഹാ​രാ​ഷ്ട്ര 10, ക​ർ​ണാ​ട​ക, ഡ​ൽ​ഹി, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന് വീ​തം. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രാ​ൾ​ക്കു രോ​ഗം​പി​ടി​പെ​ട്ടു. ജ​യി​ലി​ൽ ക​ഴി​യു​ന്ന ര​ണ്ടു പേ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം പി​ടി​പെ​ട്ടു. എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ​വി​ലെ ര​ണ്ടു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.