പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം; അ​ൽ​ക്ക ലം​ബ​യ്ക്കെ​തി​രെ കേ​സ്
Tuesday, May 26, 2020 7:12 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ​യും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ൽ​ക്ക ലം​ബ​യ്ക്കെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​സ്റ​ത്ത്ഗ​ഞ്ച് പോ​ലീ​സാ​ണ് അ​ൽ​ക്ക ലം​ബ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് ശി​ശു സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം പ്രീ​തി വ​ർ​മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ൽ​ക്ക ലം​ബ ട്വി​റ്റ​റി​ലൂ​ടെ മോ​ശം പ​രാ​മ​ർ​ശം ഉ​ന്ന​യി​ച്ചെ​ന്നാ​ണ് പ​രാ​തി.

അ​തേ​സ​മ​യം, ര​ണ്ട് വ​ർ​ഷം മു​ൻ​പ​ത്തെ ട്വീ​റ്റ് ആ​ണ് ഇ​തെ​ന്നും ത​നി​ക്കെ​തി​രെ മ​റ്റൊ​ന്നും കി​ട്ടാ​ത്ത​ത്കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഇ​ത് ആ​യു​ധ​മാ​ക്കു​ന്ന​തെ​ന്നും അ​ൽ​ക്ക ലം​ബ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.