കണ്ണൂരിൽ യുവമോർച്ച നേതാവിന്‍റെ വീടിന് നേരെ ബോംബേറ്
Tuesday, May 26, 2020 2:59 PM IST
ത​ളി​പ്പ​റ​മ്പ്: മൊ​റാ​ഴ പ​ണ്ണേ​രി​യി​ൽ യുവമോർച്ച നേതാവിന്‍റെ വീ​ടി​ന് നേരെ ബോം​ബേ​റ്. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ വി. ​ന​ന്ദ​കു​മാ​റി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ രാത്രിയായിരുന്നു സം​ഭ​വം. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഓ​ടു​ക​ളും ജ​ന​ൽ ഗ്ലാ​സു​ക​ളും വ​രാ​ന്ത​യി​ലെ ക​സേ​ര​യും ബോം​ബേ​റി​ൽ ത​ക​ർ​ന്നു. അ​ക്ര​മ​സ​മ​യ​ത്ത് ന​ന്ദ​കു​മാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും അക്രമികൾ ഓടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് സി​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ, എ​സ്ഐ പി.​സി. സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​ത്തി​ന് മു​മ്പ് രാ​ത്രി എ​ട്ടോ​ടെ മൊ​റാ​ഴ​യ്ക്ക് സ​മീ​പം ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൊ​ട്ട​മ്മ​ലി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​ദ​ർ​ശി​ന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാൾ ചെ​റു​കു​ന്ന് കോ​ൺ​വ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.