ചെ​റി​യ പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച; സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ
Friday, May 22, 2020 7:51 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ ചെ​റി​യ പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച. മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ല്‍ ശനിയാഴ്ച റ​മ​ദാ​ന്‍ 30 പൂ​ര്‍​ത്തീ​ക​രി​ച്ച് ഞാ​യ​റാ​ഴ്ച​യാ​ണ് സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ൾ. വി​വി​ധ ഖാ​സി​മാ​രും കേ​ര​ള ഹി​ലാ​ല്‍ ക​മ്മ​റ്റി​യും പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ലോ​ക്ക്ഡൗ​ൺ‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം വീ​ടു​ക​ളി​ലാ​ണ് ന​ട​ത്തു​ക.

പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ‌ സ​മ്പൂ​ർ‌​ണ ലോ​ക്ക്ഡൗ​ണി​ൽ‌ ഇ​ള​വു​ക​ളു​ണ്ടാ​കും. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത് വ​രെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന് ശേ​ഷം രാ​ത്രി ക​ട​യി​ല്‍​പ്പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന പ​തി​വു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.