ധാരാവിയിൽ വീണ്ടും കോവിഡ് മരണം
Wednesday, April 8, 2020 9:03 PM IST
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ മുംബൈ ധാരാവിയില്‍ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 13 ആകുകയും ചെയ്തു. ഏ​പ്രി​ൽ ഒ​ന്നി​ന് ധാ​രാ​വി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്പ​ത്തി​യാ​റു​കാ​ര​ൻ മ​രി​ച്ചിരുന്നു. അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ 15 ല​ക്ഷം പേ​രാ​ണു ധാ​രാ​വി​യി​ൽ പാ​ർ​ക്കു​ന്ന​ത്.

ധാ​രാ​വി​യി​ലെ ഡോ. ​ബ​ലി​ഗ​ന​ഗ​ർ, വൈ​ഭ​വ് അ​പ്പാ​ർ​ട്ട്മെ​ന്‍റ്, മു​കു​ന്ദ് ന​ഗ​ർ, മ​ദീ​ന ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ൾ കോ​വി​ഡ് ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മഹാരാഷ്ട്രയിൽ കോ​വി​ഡ് ഏ​റ്റ​വും കൂടുതൽ ബാ​ധി​ച്ച​ത് മും​ബൈ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.