2000 കോ​ടി​യു​ടെ കു​ടും​ബ​ശ്രീ വാ​യ്പ കേ​ര​ള ബാ​ങ്കി​ലൂ​ടെ; ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 കോ​ടി
Monday, April 6, 2020 8:54 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ​യി​ലൂ​ടെ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 2000 കോ​ടി രൂ​പ​യു​ടെ വാ​യ്പ കൈ​മാ​റു​ക കേ​ര​ള ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ലൂ​ടെ. ഇ​ൻ​കം സ​പ്പോ​ർ​ട്ട് പ​ദ്ധ​തി​യി​ൽ ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​ണ്‍ അ​റ്റാ​ച്ച്ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ന് 24 കോ​ടി രൂ​പ വേ​ത​ന അ​ഡ്വാ​ൻ​സ് ന​ൽ​കാ​ൻ കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. അ​തി​നു​പു​റ​മെ 12 കോ​ടി രൂ​പ റി​ക്ക​വ​റി ഇ​ള​വു ന​ൽ​കും.

ക​ലാ​കാ​ര​ൻ​മാ​രു​ടെ ഈ ​മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും. ഈ ​മാ​സം പു​തു​താ​യി 158 പേ​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഏ​പ്രി​ൽ മാ​സ​ത്തെ പെ​ൻ​ഷ​ൻ, ചി​കി​ത്സാ സ​ഹാ​യം എ​ന്നി​വ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്തു. ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഒ​രു​കോ​ടി രൂ​പ​യാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.