കോ​ട്ട​യ​ത്ത് 2700 ലോ​ക്ക്ഡൗ​ണ്‍ കേ​സു​ക​ൾ; ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും ഡ്രോ​ണ്‍
Monday, April 6, 2020 7:27 PM IST
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2700 കേ​സു​ക​ൾ. പി​ടി​ച്ചെ​ടു​ത്ത എ​ഴു​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ങ്ങ​നെ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ക​യും നി​യ​ന്ത്ര​ണം ലം​ഘി​ച്ചു കൂ​ട്ടം​കൂ​ടു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.