കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69,000 ക​ട​ന്നു; ആ​ശ​ങ്ക​യോ​ടെ ലോ​കം
Monday, April 6, 2020 7:38 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​തു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69,424 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ 4,734 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക​ത്താ​ക​മാ​നം 71,000ലേ​റെ​പ്പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ക​വ്യാ​പ​ക​മാ​യി 12,72,860 പേ​ർ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 2,62,217 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ വൈ​റ​സി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യാ​ണ് രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 3,36,673 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യു​ള്ള​ത്.

25,316 കോ​വി​ഡ് കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ 1,23,018 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് അ​മേ​രി​ക്ക​യു​ടെ ആ​ശ​ങ്ക​യേ​റ്റു​ന്നു​ണ്ട്. ന്യൂ​ജ​ഴ്സി​ൽ 37,505 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

സ്പെ​യി​നി​ലും, ഇ​റ്റ​ലി​യി​ലും, ബ്രി​ട്ട​നി​ലും, ഫ്രാ​ൻ​സി​ലു​മെ​ല്ലാം മ​ര​ണ​സം​ഖ്യ​യും വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ക​യാ​ണ്. സ്പെ​യി​നി​ൽ 1,31,646ലാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 12,641 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 694 പേ​രാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 5,478 പേ​ർ​ക്കാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ൽ രോ​ഗ ബാ​ധ​യേ​ത്തു​ട​ർ​ന്ന് 525 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. രാ​ജ്യ​ത്ത് 4,316 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ഇ​വി​ടെ ആ​കെ വ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,28,948 ആ​യി ഉ​യ​ർ​ന്നു. ബ്രി​ട്ട​നി​ലും സ്ഥി​ഗ​തി​ക​ൾ വ്യ​ത്യ​സ്ഥ​മ​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

621പേ​രാ​ണ് ബ്രി​ട്ട​നി​ൽ പു​തു​താ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 47,806 പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. ഫ്രാ​ൻ​സി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 92,839 ആ​യി. മ​ര​ണ​സം​ഖ്യ 2,886 ഉ​യ​രു​ക​യും ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 518 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.