സംസ്ഥാനത്ത് എട്ട് പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; ആറു പേർ‌ രോഗമുക്തി നേടി
Sunday, April 5, 2020 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ഞ്ച് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട, കാ​സ​ർ‌​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ‌ ഒ​രാ​ൾ​ക്ക് വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 314 ആ​യി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്നും ഒ​രാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തു​വ​രെ നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്നും വ​ന്ന 10 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നും നാ​ലു പേ​രു​ടെ​യും തി​രു​വ​ന​ന്ത​പു​രം (മ​ല​പ്പു​റം സ്വ​ദേ​ശി), കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നും ഓ​രോ​രു​ത്ത​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. നി​ല​വി​ല്‍ 256 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ ആ​കെ 56 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ഡി​സ്ചാ​ര്‍​ജാ​യി. ര​ണ്ട് പേ​ര്‍ മു​മ്പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

207 ലോ​ക രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് 19 പ​ട​ര്‍​ന്ന് പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,58,617 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,57,841 പേ​ര്‍ വീ​ടു​ക​ളി​ലും 776 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 188 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 10,221 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 9,300 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.