റി​യാ​ദി​ൽ കോവിഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Sunday, April 5, 2020 3:48 PM IST
റി​യാ​ദ്: കോവിഡ് ബാധി​ച്ച് ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന മലയാളി യു​വാ​വ് റി​യാ​ദി​ൽ മ​രി​ച്ചു. മ​ല​പ്പു​റം, തി​രു​ര​ങ്ങാ​ട് ചെ​മ്മാ​ട് സ്വ​ദേ​ശി ന​ട​മ്മ​ൽ പു​തി​യ​ക​ത്ത് സ​ഫ്‌​വാ​ൻ (37) ആ​ണ് മ​രി​ച്ച​ത്. ശ​നി​യ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

റി​യാ​ദി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ​ഫ്‌​വാ​ൻ പ​നി​യെ തു​ട​ർ​ന്ന് റി​യാ​ദി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ ഖ​മ​റു​ന്നീ​സ ഇ​യാ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​സീ​സ്, ശം​സു​ദ്ദീ​ൻ, അ​ബ്ദു​ൽ സ​ലാം, ഇ​ല്യാ​സ്, മു​സ്ത​ഫ, റി​സ്വാ​ൻ (ദു​ബാ​യ്), ലു​ഖ്മാ​ൻ (ഖു​ൻ​ഫു​ദ), സൈ​ഫു​നി​സ, ഹാ​ജ​റ, ഷം​സാ​ദ്, ഖ​ദീ​ജ, ആ​തി​ഖ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.