കൊ​റോ​ണ: ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യം
Saturday, April 4, 2020 9:22 PM IST
ന്യൂ​ഡ​ൽ​ഹി: ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ക്കി. 50 കോ​ടി​യി​ല​ധി​കം ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ​ത്ത​ന്നെ ഈ ​പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

ഇ​നി എം​പാ​ന​ൽ ചെ​യ്ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കൂ​ടി ഇ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും. കോ​വി​ഡി​ന്‍റെ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​ണ്.

പാ​വ​പ്പെ​ട്ട​വ​രും ദു​ർ​ബ​ല​രു​മാ​യി കു​ടും​ബ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ആ​യു​ഷ്മാ​ൻ ഭാ​ര​ത് അ​ഥ​വാ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് പ്രൊ​ട്ട​ക്ഷ​ൻ സ്കീം. ​പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ക​വ​റേ​ജാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നേ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് രാ​ജ്യ​ത്ത് എ​വി​ടെ നി​ന്നും ല​ഭ്യ​മാ​കു​ന്ന​താ​ണ്.

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള രാ​ജ്യ​ത്തെ ഏ​ത് പൊ​തു​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും പ​ണ​മി​ല്ലാ​തെ ചി​കി​ത്സ നേ​ടാം. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കു​ന്ന​തി​നു മു​മ്പും ശേ​ഷ​വു​മു​ള്ള ചെ​ല​വു​ക​ളെ​ല്ലാം ക​വ​റേ​ജി​ൽ ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.