പ​ത്ത​നം​തി​ട്ട​യി​ൽ നി​സാ​മു​ദീ​നി​ല്‍ നി​ന്നെ​ത്തി​യ ഏ​ഴു പേ​ർ​ക്കു​ൾ​പ്പെ​ടെ 75 പേർക്ക് കോവിഡില്ല
Saturday, April 4, 2020 11:57 AM IST
പ​ത്ത​നം​തി​ട്ട: 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം. നി​സാ​മു​ദീ​നി​ലെ തബ്‌ലിഗ് സമ്മേളനത്തിൽ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ർക്ക് ഉൾപ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്ന 105 പേരുടെ ഫ​ല​ങ്ങ​ളാ​ണ് ഇനി ലഭിക്കാനുള്ളത്. അടുത്ത ദിവസങ്ങളിൽ ഇവരുടെ ഫലവും ലഭിക്കും.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് 25 പേ​രാ​ണ് നി​സാ​മു​ദീ​നി​ൽ എ​ത്തി​യ​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രൊ​ഴി​കെ എ​ല്ലാ​വ​രും തി​രി​കെ​യെ​ത്തി​യി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.