കാഷ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Saturday, April 4, 2020 10:35 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ ‌‌‌കു​ൽ​ഗാം ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കു​ൽ​ഗാ​മി​ലെ ഹാ​ർ​ഡ്മ​ന്ദ് ഗു​രി ഗ്രാ​മ​ത്തി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഗ്രാ​മ​വാ​സി​ക​ളാ​യ മൂ​ന്ന് പേ​രെ വ​ധി​ച്ച ഭീ​ക​ര​രെ കു​ടു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.