ഡൽഹി‍യിൽ പ്രാഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രത്തിലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് ബാധ
Tuesday, March 31, 2020 2:49 PM IST
ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്ത് ​പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രത്തിലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ ബാ​ബ​ര്‍​പു​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ര്‍​ച്ച് 12നും 20​നും ഇ​ട​യി​ല്‍ ഈ ​ക്ലീ​നി​ക്ക് സ​ന്ദ​ര്‍​ശി​ച്ച രോ​ഗി​ക​ള്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച നീ​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്ലി​നി​ക്കി​ന്റെ മു​ന്‍​പി​ല്‍ നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​മാ​ന​മാ​യ സം​ഭ​വം ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തെ തു​ട​ര്‍​ന്ന് 900 പേ​രോ​ടാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.