കാ​സ​ർ​ഗോ​ട്ട് ചി​കി​ത്സ ല​ഭി​ക്കാ​തെ ഒ​രാ​ൾ കൂ​ടി മരിച്ചു
Tuesday, March 31, 2020 1:37 PM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ഡൗ​ണി​നു പി​ന്നാ​ലെ ക​ർ​ണാ​ട​കം അ​തി​ർ​ത്തി അ​ട​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ശേ​ഖ​ർ (49) ആ​ണ് മ​രി​ച്ച​ത്.

ഇദ്ദേഹം ഹൃ​ദ്‌​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത് മം​ഗ​ലാ​പു​ര​ത്താ​യി​രു​ന്നു. ഇ​തോ​ടെ അ​തി​ർ​ത്തി അ​ട​ച്ച​തി​നേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി.

കാ​സ​ർ​ഗോ​ട്ടെ അ​തി​ർ​ത്തി റോ​ഡ് തു​റ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ക​ർ​ണാ​ട​കം ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​കം ഇ​ന്ന് ഹൈ​ക്കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.