കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച ഡോ​ക്ട​ര്‍ മ​രി​ച്ചു
Tuesday, March 31, 2020 10:37 AM IST
ഗോഹട്ടി: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച ഡോ​ക്ട​ര്‍ മ​രി​ച്ചു. ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി സ്വ​ദേ​ശി​യാ​യ ഉ​ത്പല്‍​ജി​ത് ബ​ര്‍​മ​ന്‍ (44) ആ​ണ് മ​രി​ച്ച​ത്. മലമ്പനിക്കുള്ള പ്രതിരോധ മരുന്നായ ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ എ​ന്ന മ​രു​ന്നാ​ണ് ഇ​യാ​ള്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ഴി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എന്നാണ് നിഗമനം. എ​ന്നാ​ല്‍, മ​രു​ന്ന് ക​ഴി​ച്ച​താണോ ഹൃ​ദ​യാ​ഘാ​ത​ത്തിനു കാരണമെന്ന് വ്യ​ക്ത​മ​ല്ല.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോ. ബര്‍മന്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല.

മ​രു​ന്ന് ക​ഴി​ച്ച​തി​ന് ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ള്‍ ഇ​തി​നെ​ക്കു​റി​ച്ച് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന് വാ​ട്സ്ആ​പ്പി​ല്‍ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.