ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കടന്നു
Saturday, March 28, 2020 10:01 AM IST
റോം: ​ലോ​ക​ത്ത് കൊ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27,000 ക​ട​ന്നു. 27,365 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം ലോകത്താകെ 62,000 കേ​സു​ക​ളാ​ണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

ഇ​റ്റ​ലി​യി​ല്‍ ഒ​റ്റ ദി​വ​സം 969 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പി​ടി​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 9,134 ആ​യി. സ്‌​പെ​യി​നി​ലും മ​ര​ണം 5,000 ക​ട​ന്നു. 773 പേ​രാ​ണ് സ്‌​പെ​യി​നി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്. ഇവിടെ മരണസംഖ്യ 5,138 ആയി.

യൂറോപ്പിന് പുറമേ അമേരിക്കയിലും രോഗവ്യാപനം ശക്തമാവുകയാണ്. ഒ​രു​ ല​ക്ഷ​ത്തി​ലധികം പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 398 പേ​ർ വെ​ള്ളി​യാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,693 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.