ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി
Wednesday, March 25, 2020 9:19 PM IST
തി​രു​വ​ന​ന്ത​പു​രം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ യാ​ത്ര ഒ​ഴി​വാ​ക്കി ഇ​പ്പോ​ഴു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി തു​ട​ര​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. നി​ല​വി​ൽ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു. അ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കേ​ര​ള അ​തി​ർ​ത്തി​ക​ളി​ൽ ആ​രെ​ങ്കി​ലും എ​ത്തി​ച്ചേ​ർ​ന്നാ​ൽ അ​വ​ർ​ക്ക് സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.