ക​ലാ​പ​കാ​രി​ക​ൾ ആം ​ആ​ദ്മി​ക്കാ​രെ​ങ്കി​ൽ ഇ​ര​ട്ട ശി​ക്ഷ ന​ൽ​കൂ: കേ​ജ​രി​വാ​ൾ
Thursday, February 27, 2020 6:07 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ൽ‌ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​ത്തി​നും അ​ക്ര​മ​ത്തി​നു​മു​ള്ള രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം. ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​പ​ടി സ്വീ​ക​രി​ക്ക​ണം. കലാപകാരികൾ ബി​ജെ​പി​യി​ൽ​നി​ന്നോ കോ​ൺ​ഗ്ര​സി​ൽ​നി​ന്നോ ആം ​ആ​ദ്മി​പാ​ർ​ട്ടി​യി​ൽ​നി​ന്നോ ആ​വ​ട്ടെ, ശ​ക്ത​മാ​യ ന​പ​ടി​യെ​ടു​ക്ക​ണം. കു​റ്റ​ക്കാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള​രാ​ണെ​ങ്കി​ൽ ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ലാ​പ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.