ചേം​ബ​റി​ൽ വ​നി​താ ജ​ഡ്ജി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ർ​ശം; ഗു​മ​സ്ത​നെ​തി​രെ കേ​സ്
Thursday, February 27, 2020 4:18 AM IST
കോ​ട്ട​യം: ചേം​ബ​റി​ൽ ഇ​രി​ക്കെ വ​നി​താ ജ​ഡ്ജി​ക്കു നേ​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ വ​ക്കീ​ൽ ഗു​മ​സ്ത​നെ​തി​രെ കേ​സ്. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി അ​നീ​ഷി​നെ​തി​രേ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ജ​ഡ്ജി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. അ​നീ​ഷ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ലെ വ​ക്കീ​ൽ ഗു​മ​സ്ത​നാ​ണ്.

കേ​സ് ന​ട​ക്കു​ന്ന​തി​ടെ ഇ​യാ​ൾ കോ​ട​തി​യി​ൽ ഇ​രു​ന്ന മ​റ്റൊ​രാ​ളെ കൈ​കൊ​ട്ടി വി​ളി​ച്ചു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ഡ്ജി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ഇ​യാ​ളോ​ടു ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു. ഇ​നി​യും ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ൽ ജ​ഡ്ജി താ​ങ്ക​ളെ ചേം​ബ​റി​ലേ​ക്കു വി​ളി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​നു അ​ശ്ലീ​ല ചു​വ​യോ​ടെ​യാ​ണ് ഇ​യാ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഇ​തു കേ​ൾ​ക്കാ​നി​ട​യാ​യ ജ​ഡ്ജി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി അ​നീ​ഷ് ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.