ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം: ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ല്‍ മാ​റ്റം
Wednesday, February 26, 2020 11:34 PM IST
ന്യൂ​ഡ​ല്‍​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ബെ​ഞ്ചി​ല്‍ മാ​റ്റം. പ്ര​സം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ പ​രി​ശോ​ധി​ച്ച് കേ​സെ​ടു​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ര്‍​ദ്ദേ​ശി​ച്ച ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​ന്‍റെ ബ​ഞ്ചി​ല്‍​നി​ന്ന് കേ​സ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ ജ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​സ് ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.