ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; കേ​ജ​രി​വാ​ൾ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Tuesday, February 25, 2020 12:13 PM IST
ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​യ്ക്കു മുന്പായി കേജരിവാൾ വാർത്താ സമ്മേളനത്തിൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​സ്‌​ലിം പ​ള്ളി​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും സ​മാ​ധാ​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ എ​ല്ലാ ഡെ​ൽ​ഹി നി​വാ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്ക​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​ക്ര​മ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ഏ​ഴു പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​യി​ട്ടു. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.